
ഞങ്ങള്‍ക്കിടയില്‍
ഒരിക്കലും ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്നു അവളോട് പറഞ്ഞിട്ടില്ല.. പ്രണയം പറഞ്ഞറിയിക്കലിനെക്കാളപ്പുറം , ഒരു തിരിച്ചറിവാണല്ലോ..
അവള് ഒരിക്കലും ''നീ എന്തിനു എന്നെ സ്നേഹിക്കുന്നു..?'' എന്ന് ചോദിച്ചിട്ടില്ല, എത്രയെന്നോ എന്ന് മുതല്‍ എന്നോ ... ഒന്നും ഒരിക്കലും ചോദിച്ചിട്ടില്ല.. ഞങ്ങള്‍ക്കിടയില്‍ പ്രണയം ഒരു വിഷയമേ ആയിരുന്നില്ല..
എനിക്ക് ഒരിക്കലും അവളെ നല്ല ഒരു ചങ്ങാതിയായി കാണാന്‍ കഴിയില്ലെന്ന് എന്നെക്കാളേറെ അവള്ക്കറിയാമായിരുന്നിട്ടും, ഒരുപാട് നാളത്തെ ആ സൗഹൃദം, മനസ്സിലിന്നും മായാതെ കിടക്കുന്ന ഓര്‍മ്മകള്‍ തന്ന ആ നല്ല നാളുകള്‍.. അത് പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഒരു അഭിനയമായിരുന്നു.. ഒരു പക്ഷെ ജീവിതവഴിയില്‍
പിന്നീട് ഒരിക്കലും കണ്ടുമുട്ടാതിരുന്നാല് എന്തൊക്കെയോ പറയാതെ പോകുമെന്ന തോന്നലാവാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ